പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Sunday, May 24, 2020 2:35 AM IST
ആ​റ്റി​ങ്ങ​ൽ: എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി.
രാ​ജ്യ​ത്തെ തൊ​ഴി​ൽ ര​ഹി​ത​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 10,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​ക, കേ​ര​ള​ത്തി​ന് കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കു​ക, യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഭ​ഗ​ത് സിം​ഗി​ന്‍റെ പേ​രി​ൽ ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ക, രാ​ജ്യ​ത്തെ ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കു​ക, തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യി തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ റ​ദാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​ണ് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​ത്.

എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​റ്റി​ങ്ങ​ൽ ശ്യാം ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​കു​ന്ദ​ൻ ബാ​ബു, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം സു​ഭാ​ഷ് ബി. ​എ​സ്. ഗോ​കു​ൽ കൃ​ഷ്ണ​ൻ, എ.​വി.​അ​ഖി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.