സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രപ​ര​ന്പ​ര
Monday, May 25, 2020 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന​ലെ ലോ​ക്ക്ഡൗ​ണ്‍ നി​യ​മം പാ​ലി​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​ര പ​ര​ന്പ​ര. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം നാ​ലോ അ​ഞ്ചോ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തീ​കാ​ത്മ​ക സ​മ​ര​ത്തി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം​വ​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ൻ​വ​ശം സാ​ക്ഷ്യം​വ​ഹി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ അ​ഞ്ചു സ​മ​ര​ങ്ങ​ൾ ന​ട​ന്നു.
വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​ക്കെ​തി​രേ ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​മ​രം രാ​വി​ലെ പ​ത്തോ​ടെ ആ​രം​ഭി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​സം​ഗി​ച്ചു.
മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ന​ട​ത്തി​യ സ​മ​രം തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​മാ​ണി വി​ഭാ​ഗം ന​ട​ത്തി​യ സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ്.​കെ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​ഷ്പ വ്യാ​പാ​രി​ക​ളേ​യും പൂ​കെ​ട്ട് തൊ​ഴി​ലാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന​ന്ത​പു​രം ഫ്ള​വേ​ഴ്സ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി​ജെ​പി​യു​ടെ പോ​ഷ​ക സം​ഘ​ട​ന​ക​ൾ ര​ണ്ട് സ​മ​ര​ങ്ങ​ളു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ​ത്തി. ഒ​ബി​സി മോ​ർ​ച്ച ന​ട​ത്തി​യ സ​മ​രം ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​സ്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ജ​ന വ​ഞ്ച​ന​ക്കെ​തി​രേ യു​വ​മോ​ർ​ച്ച ന​ട​ത്തി​യ സ​മ​രം ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ര​മ​ന ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.