കോ​വി​ഡ്-19 : ജി​ല്ല​യി​ല്‍ ഏ​ഴു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Thursday, May 28, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഏ​ഴു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 820 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.584 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി.​
ജി​ല്ല​യി​ല്‍ 5408 പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 12 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.16 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.​ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി ക​ളി​ല്‍ 108 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്.​
ഇ​ന്ന​ലെ 220 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച 208 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്.​ജി​ല്ല​യി​ല്‍ 21 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​യി 1078 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.​രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രും പു​റ​ത്തു നി​ന്നു വ​ന്ന​വ​രാ​ണ്.
വെ​ള്ള​റ​ട, ചെ​ങ്ക​ല്‍ , കു​ന്ന​ത്തു​കാ​ല്‍ സ്വ​ദേ​ശി​ക​ള്‍ 23 ന് ​ബോം​ബെ​യി​ല്‍ നി​ന്ന് ട്രെ​യി​നി​ല്‍ വ​ന്ന​വ​രാ​ണ്. ചു​ള്ളി​മാ​നൂ​ര്‍, പെ​രു​ങ്കു​ളം, വ​ക്കം സ്വ​ദേ​ശി​ക​ള്‍ അ​ബു​ദാ​ബി​യി​ല്‍ നി​ന്നും പൂ​ന്തു​റ സ്വ​ദേ​ശി മാ​ലി​യി​ല്‍ നി​ന്ന് ക​പ്പ​ലി​ല്‍ വ​ന്ന​യാ​ളു​മാ​ണ്.