ഗൃ​ഹ​നാ​ഥ​ൻ ആ​റ്റി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Sunday, May 31, 2020 12:53 AM IST
പേ​രൂ​ർ​ക്ക​ട: ഗൃ​ഹ​നാ​ഥ​നെ വെ​ള്ളൈ​ക്ക​ട​വ് ആ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​യ​റ​ക്കോ​ണം വെ​ള്ളൈ​ക്ക​ട​വ് വി​നീ​ത ഭ​വ​നി​ൽ ച​ന്ദ്ര​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ആ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച​ശേ​ഷം ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ച​ന്ദ്ര​ൻ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ട്ട് വെ​ള്ള​ത്തി​ലേ​ക്ക് മു​ങ്ങി​ത്താ​ണ ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ക​ട​വി​ൽ​നി​ന്ന് ഏ​താ​നും മീ​റ്റ​ർ മാ​റി പാ​റ​യി​ടു​ക്കി​ന​ടു​ത്താ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ത​ങ്ക​മ​ണി. മി​നി, സു​നി​ത എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.