വൈ​ദ്യു​ത ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി
Monday, June 1, 2020 12:02 AM IST
പേ​രൂ​ര്‍​ക്ക​ട: പ​ട്ടം വൈ​ദ്യു​ത ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ലി​ഫ്റ്റി​നു​ള്ളി​ല്‍ കു​ടു​ങ്ങി. ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം ഫ​യ​ര്‍​ഫോ​ഴ്സ് ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍ (57) ആ​ണ് ലി​ഫ്റ്റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്തെ​ത്തി​ച്ച​ത്.

അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ
ത​ള്ളിയതായി പരാതി

നേ​മം : വെ​ള്ളാ​യ​ണി വേ​വി​ള​യി​ൽ കാ​യ​ൽ​ക്ക​ര​യ്ക്ക് സ​മീ​പം അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി. ചാ​ക്കി​ലും ക​വ​റു​ക​ളി​ലു​മാ​യാ​ണ് ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹി​റ്റാ​ച്ചി കൊ​ണ്ടു​വ​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചി​ട്ടു.