കോ​വി​ഡ് പ്ര​തി​രോ​ധം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു
Monday, June 1, 2020 11:15 PM IST
പാ​ലോ​ട് :കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ർ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് പാ​ലോ​ട് ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രൊ​രു​ക്കി​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.
യാ​ത്ര​ക്കാ​ർ പാ​ലി​ക്കേ​ണ്ട കോ​വി​ഡ് പ്ര​തി​രോ​ധ മു​ന്ക​രു​ത​ലു​ക​ളാ​ണ് അ​ഞ്ചു മി​നു​ട്ടു​ള്ള വി​ഡി​യോ​യി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.​ബ​സി​ൽ ക​യ​റു​ന്ന​തി​ന് മു​ന്പ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ക, മാ​സ്ക്ക് ധ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ല​ത്തോ​ടെ സ​ഞ്ച​രി​ക്കു​ക, മാ​സ്ക്കു​ക​ൾ ബ​സി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കാ​തി​രി​ക്കു​ക എ​ന്നി​ങ്ങ​നെ യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട​വ​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. പാ​ലോ​ട് ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രാ​യ എം.​ആ​ർ. ശ്രീ​ജേ​ഷ് ര​ചി​ച്ച് ആ​ർ. സ​ന്തോ​ഷ്കു​മാ​ർ പാ​ടി​യ ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തും ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. സു​ബി​ൻ ഈ​ണ​മി​ട്ട ഗാ​ന​ത്തി​ന് ദൃ​ശ്യ​ഭാ​ഷ്യ​മേ​കി​യ​ത് ശ​ര​ത് ന​ന്മ, വി​ഷ്ണു​ഗോ​പ​ൻ എ​ന്നി​വ​രാ​ണ്.