ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​റി​ലെ 100 കു​ട്ടി​ക​ൾ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും
Thursday, June 4, 2020 11:22 PM IST
ക​ഴ​ക്കൂ​ട്ടം : ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മാ​ജി​ക് പ്ലാ​ന​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റി​ലെ 100 ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ൾ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും. ലോ​ക്ക് ഡൗ​ൺ കാ​ല​മാ​യ​തി​നാ​ൽ സെ​ന്‍റ​റി​ലെ എ​ല്ലാ കു​ട്ടി​ക​ളും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ന്നു വ​രി​ക​യാ​ണ്. രാ​വി​ലെ 10ന് ​കു​ട്ടി​ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​ത്. മാ​ജി​ക് അ​ക്കാ​ദ​മി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ഇ​വ​ർ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഒ​രു​മി​ച്ച് ഒ​രേ സ​മ​യ​മാ​ണ് മാ​വ്, പ്ലാ​വ്, തേ​ക്ക്, ആ​ഞ്ഞി​ലി തു​ട​ങ്ങി​യ നി​ര​വ​ധി വൃ​ക്ഷ​ത്തൈ​ക​ൾ ന​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഗോ​പി​നാ​ഥ് മു​തു​കാ​ടും അ​ധ്യാ​പ​ക​രും മാ​ജി​ക് പ്ലാ​ന​റ്റി​ലെ ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട്‌ സെ​ന്‍റ​റി​ലും കു​ട്ടി​ക​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ലു​മാ​ണ് ന​ടു​ന്ന​ത്.