നെ​യ്യാ​ര്‍ ഡാം ​വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കാ​ഞ്ചി​മൂ​ട് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ന​ട​ത്തി
Thursday, June 4, 2020 11:22 PM IST
വെ​ള്ള​റ​ട: നെ​യ്യാ​ര്‍ ഡാം ​വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ല്‍​പ്പെ​ടു​ന്ന കാ​ഞ്ചി​മൂ​ട് എ​ക്കോ​ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മ​റ്റി​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും ഇ​ഡി​സി ഫ​ണ്ടി​ല്‍ നി​ന്നു​ള്ള ധ​നം ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ്യ ധാ​ന്യ​കി​റ്റും മാ​സ്‌​ക്കും ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്തു. ക്ലാ​മ​ല സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വൈ. ​മാ​ര്‍​ട്ടി​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇ​ഡി​സി പ്ര​സി​ഡ​ന്‍റ് എ​സ്. ഷൈ​ജു, സെ​ക്ര​ട്ട​റി എ​ല്‍. ആ​ര്‍. രാ​ജേ​ഷ് തു​ട​ങ്ങി​യ എ​ക്‌​സീ​ക്യൂ​ട്ടി​വ് ഫോ​റ​സ്റ്റ് സ്റ്റാ​ഫ് അം​ഗ​ളും നേ​തൃ​ത്വം ന​ല്‍​കി.

ഓൺലൈൻ പഠന സൗകര്യം വിലയിരുത്തി

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സി​ല്‍ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നേ​രി​ല്‍ വി​ല​യി​രു​ത്തി. അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. സ്കൂ​ളി​ൽ കൃ​ഷി പ​ഠ​ന കേ​ന്ദ്ര​വും ലാ​ബും വാ​യ​ന​മു​റി​യും ഊ​ണു​പു​ര​യും പു​സ്ത​ക​ച​ന്ത​യും മ​റ്റും ഒ​രു​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച അ​ദ്ദേ​ഹം അ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​വും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു.