ആനാട് അതിജാഗ്രതയിൽ: കോവിഡ് രോഗിയുടെ സന്പർക്കവഴിയിൽ അണുനശീകരണം നടത്തി
Thursday, June 4, 2020 11:22 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ലം​കോ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‌‍‍ ക​ടു​ത്ത ജാ​ഗ്ര​ത. രോ​ഗി​യാ​യ യു​വാ​വി​ന്‍റെ വീ​ടും പ​രി​സ​ര​ത്തു​ള്ള ആ​ലം​കോ​ട് , പാ​ണ്ഡ​വ​പു​രം മേ​ഖ​ല​യി​ലെ തൊ​ണ്ണൂ​റോ​ളം വീ​ടു​ക​ളും , റോ​ഡും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​മ​ങ്ങാ​ട് ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്ന് അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.
രോ​ഗി​യു​ടെ ബ​ന്ധു​വാ​യ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യു​ടെ സ്ര​വ​പ​രി​ശോ​ധ​നാ റി​സ​ള്‍​ട്ട് വ​ന്നി​ട്ടി​ല്ല. സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യും റൂ​ട്ട് മാ​പ്പും ആ​യി വ​രു​ന്ന​തേ​യു​ള്ളൂ എ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ഗ​ച്ചേ​രി​യി​ല്‍ രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്ന യു​വാ​വി​ന് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
രോ​ഗി​യു​ടെ അ​മ്മ​യേ​യും വ​ല്യ​മ്മ​യേ​യും സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. കി​ട്ടി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ 55 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ണ്ട്.
അ​തി​ല്‍ ഒ​ന്പ​തു പേ​ര്‍ ഇ​ന്‍​സ്റ്റി​റ്റൂ​ഷ​ന്‍‍ ക്വാ​റ​ന്‍റൈ​നി​ലും , മൂ​ന്നു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റു​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളേ​യും ജാ​ഗ്ര​ത പാ​ലി​യ്ക്ക​ണ​മെ​ന്നും , ത​രു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.
അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​സി.​സ്റ്റേ​ഷ​ന്‍​ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ , ഫ​യ​ര്‍​മാ​ന്മാ​രാ​യ മ​നു, സ​ജി​കു​മാ​ര്‍, ഹോം​ഗാ​ര്‍​ഡ് അ​ജി​കു​മാ​ര്‍, പ്ര​കാ​ശ്, ഡ്രൈ​വ​റാ​യ സു​നീ​ഷ്കു​മാ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍‌ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.