യൂ​ത്ത് കോ​ണ്‍​. ഉപവാസ സമരം ന​ട​ത്തി
Thursday, June 4, 2020 11:25 PM IST
പാ​റ​ശാ​ല: വി​ദേ​ശ​ത്തു നി​ന്ന് വ​രു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ ക്വാ​റ​ന്‍റൈ​ന്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ശാ​ല ജം​ഗ്ഷ​നി​ല്‍ ഉ​പ​വ​സി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ. ​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ​മാ​പ​ന ഉ​ദ്ഘാ​ട​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ​. വി​നോ​ദ് കോ​ട്ടു​കാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍ . വ​ത്സ​ല​ന്‍, എ. ​ടി. ജോ​ര്‍​ജ്, അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​കു​മാ​ര്‍, പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, കൊ​റ്റാ​മം വി​നോ​ത്, ബാ​ബു കു​ട്ട​ന്‍ നാ​യ​ര്‍, കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍ തുട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.