ഒ​ബി​സി മോ​ർ​ച്ച വൃ​ക്ഷത്തൈ​ക​ൾ ന​ട്ടു
Friday, June 5, 2020 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ബി​സി മോ​ർ​ച്ച വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​വേ​ണി ജം​ഗ്ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും വൃ​ക്ഷ തൈ​ക​ൾ ന​ട്ടു. ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം കെ. ​രാ​മ​ൻ പി​ള്ള വൃ​ക്ഷ തൈ ​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ല​യ​ൽ മോ​ഹ​ൻ​ദാ​സ്, ഹി​ന്ദു ഇ​ക്ക​ണോ​മി​ക്സ് ഫോ​റം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നെ​ല്ല​നാ​ട് ശ​ശി, മ​ഹി​ളാ മോ​ർ​ച്ച വാ​മ​ന​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷൈ​ല​ജ ക​ണ്ണം​കോ​ട് , മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, ഇ. ​വി. ശാ​ന്തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.