മി​നി​യേ​ച്ച​ർ ട്രെ​യി​ന്‍റെ ബോ​ഗി​ക​ൾ ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കി
Tuesday, June 30, 2020 11:38 PM IST
ശ്രീ​കാ​ര്യം : ചു​മ​ട്ടു​കൂ​ലി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ൽ സ്ഥാ​പി​ക്കു​ന്ന മി​നി​യേ​ച്ച​ർ ട്രെ​യി​ന്‍റെ എ​ഞ്ചി​നും ബോ​ഗി​ക​ളും പോ​ലീ​സി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കി.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് റോ​ഡ് മാ​ർ​ഗം ലോ​റി​ക​ളി​ൽ ബോ​ഗി​ക​ളും എ​ൻ​ജി​നും എ​ത്തി​ച്ച​ത്.​ഐ​എ​ന്‍​ടി​യു​സി, സി​ഐ​ടി​യു, ബി​എം​എ​സ് തു​ട​ങ്ങി​യ യൂ​ണി​യ​നു​ക​ളാ​ണ് ലോ​റി​യി​ൽ നി​ന്നും ബോ​ഗി ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ട്രെ​യി​നി​ന്‍റെ എ​ന്‍​ജി​നും മൂ​ന്ന് ബോ​ഗി​ക​ളും ഇ​റ​ക്കാ​ന്‍ 65,000 രൂ​പ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യ​ത്.​ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ബോ​ഗി​ക​ള്‍ ഇ​റ​ക്കു​ന്ന​തി​നാ​ല്‍ കൂ​ലി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റ് സൊ​സൈ​റ്റി നി​ല​പാ​ടെ​ടു​ത്തു.

ഒ​പ്പം ക​ന്പ​നി സ്വ​ന്തം നി​ല​യി​ല്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ബോ​ഗി​ക​ള്‍ ഇ​റ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ലോ​ഡി​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ യൂ​ണി​യ​നു​ക​ള്‍ ഉ​റ​ച്ചു​നി​ന്നു ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ബോ​ഗി​ക​ളും എ​ൻ​ജി​നും ഇ​റ​ക്കാ​നാ​കാ​തെ ലോ​റി വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​രു​ന്ന​ത് .തു​ട​ർ​ന്ന് ത​ർ​ക്കം പ​രി​ഹ​രി​ച്ച് ഇ​ന്ന​ലെ മൂ​ന്ന് ബോ​ഗി​ക​ളും ഒ​രു എ​ഞ്ചി​ൻ ഭാ​ഗ​വും ക്രെ​യി​ൽ ഉ​പ​യോ​ഗി​ച്ച് ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കു​ക​യി​രു​ന്നു.