ജി​ല്ല​യി​ൽ 98.94 ശ​ത​മാ​നം വി​ജ​യം; നൂ​റു​മേ​നി നേ​ട്ട​വു​മാ​യി 148 സ്കൂ​ളു​ക​ൾ
Tuesday, June 30, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​തി​യി​ലും എ​സ്എ​സ്എ​ൽ​സി വി​ജ​യ​ത്തി​ന്‍റെ മാ​റ്റു കു​റ​യ്ക്കാ​ൻ ത​ല​സ്ഥാ​ന​ത്തി​ന്‍റെ കു​ട്ടി​ക​ൾ ത​യാ​റ​ല്ലാ​യി​രു​ന്നു.
ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​നം 98.94. ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 34689 വി​ദ്യാ​ർ​ഥി​ക​ളി​ൽ 34322 പേ​ർ ഉ​പ​രി പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ 17378 ആ​ണ്‍​കു​ട്ടി​ക​ളും 16944 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത് 3729 വി​ദ്യാ​ർ​ഥി​ക​ളാ​ണ്.
148 സ്കൂ​ളു​ക​ൾ നൂ​റു​മേ​നി വി​ജ​യം സ്വ​ന്ത​മാ​ക്കി.​ഇ​തി​ൽ 64 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 44 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 40 അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യ​ശ​ത​മാ​നം 97.96 ആ​യി​രു​ന്നു.
ഏ​റ്റ​വും അ​ധി​കം എ ​പ്ല​സ് ല​ഭി​ച്ചി​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ജി​ല്ല ആ​റ്റി​ങ്ങ​ലാ​ണ്.1564 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ഇ​വി​ടെ എ ​പ്ല​സ് കി​ട്ടി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 1026 ളം ​നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 1139 പേ​ർ​ക്കും എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യി.