ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മ​റ​വി​ൽ ക​ലാ​പശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, July 1, 2020 11:32 PM IST
ക​ഴ​ക്കൂ​ട്ടം: ക​ഠി​നം​കു​ളം പു​ത്ത​ൻ​തോ​പ്പി​ൽ ചേ​രി​തി​രി​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​റി​ന് തീ​യി​ട്ട ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി സ​ന്തോ​ഷ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ത്ത​ൻ​തോ​പ്പ് പാ​ല​ത്തി​നു സ​മീ​പം ചേ​രി തി​രി​ഞ്ഞ് അ​ക്ര​മ​മു​ണ്ടാ​ക്കി​യ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രേ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​

നാ​ലം​ഗ സം​ഘം ഷാ​ജി, ഷി​യാ​സ് എ​ന്നി​വ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷാ​ജി​യു​ടെ വീ​ട്ടി​ൽ വ​ന്ന് ബ​ഹ​ളം വ​ച്ച് പോ​യ​തി​ന് ശേ​ഷം മേ​നം​കു​ള​ത്തെ പ​മ്പി​ൽ നി​ന്നും വാ​ങ്ങി കൊ​ണ്ട് വ​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് കാ​റി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.​നേ​ര​ത്തെ ന​ട​ന്ന ചേ​രി​തി​രി​ഞ്ഞു​ള്ള ആ​ക്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഷാ​ജി അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ത​ന്നെ കാ​റി​ന് തീ​യി​ടാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ നി​ര​പ​രാ​ധി​ക​ളെ കു​രു​ക്കി പ്ര​ദേ​ശ​ത്ത് ക​ലാ​പം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും ക​ഠി​നം​കു​ളം പോ​ലീ​സ് പ​റ​ഞ്ഞു.