പ​ശു​ക്ക​ളി​ൽ വൈ​റ​സ് രോ​ഗം പ​ട​രുന്നു: ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Saturday, July 4, 2020 11:23 PM IST
കാ​ട്ടാ​ക്ക​ട : പ​ശു​ക്ക​ളി​ൽ വൈ​റ​സ് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തു ക്ഷീ​ര​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യി പ​രാ​തി. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ റ​സ​ൽ​പു​രം, ശാ​ന്തി​പു​രം, വെ​ളി​യം​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രോ​ഗം കാ​ണ​പ്പെ​ട്ട​ത്.

പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ ചെ​റി​യ കു​രു​ക്ക​ൾ ആ​ദ്യം വ​രു​ക​യും പി​ന്നീ​ട് അ​ത് പൊ​ട്ടു​ക​യും വ്ര​ണ​മാ​യി തീ​രു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.പ​ശു​ക്ക​ൾ അ​സു​ഖം ബാ​ധി​ച്ചു ക​ഴി​ഞ്ഞാ​ൽ ആ​ഹാ​രം ക​ഴി​ക്കാ​ത്ത​തു​കാ​ര​ണം പാ​ലി​ന്‍റെ അ​ള​വും കു​റ​യു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. റ​സ്ൽ​പു​ര​ത്തെ വീ​ട്ടി​ലെ ക​ർ​ഷ​ക​ന് 15 ലി​റ്റ​ർ പാ​ൽ ല​ഭി​ച്ച പ​ശു​വി​ൽ​നി​ന്ന് ഇ​പ്പോ​ൾ ക​ഷ്ടി​ച്ച് മൂ​ന്നു​ലി​റ്റ​ർ പാ​ൽ മാ​ത്ര​മാ​ണ് കി​ട്ടു​ന്ന​ത്. പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ കാ​ണ​പ്പെ​ട്ട വ്ര​ണം പൊ​ട്ടി​യൊ​ലി​ക്കു​ന്ന​തു​കാ​ര​ണം കി​ട​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​തോ​ടെ വേ​ദ​ന​സം​ഹാ​രി​ക​ളാ​ണ് ഇ​പ്പോ​ൾ പ​ശു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ച​ർ​മ​മു​ഴ​രോ​ഗം(​ലം​പി​സ്കി​ൻ) എ​ന്ന​റി​യ​പ്പെ​ടു​ന്ന വൈ​റ​സ് ബാ​ധ​യാ​ണ് പ​ശു​ക്ക​ളി​ൽ കാ​ണ​പ്പെ​ട്ട​തെ​ന്നാ​ണ് മ്യ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കാ​പ്രി പോ​ക്സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​രു ത​രം പോ​ക്സ് വൈ​റ​സാ​ണ് രോ​ഗം പ​ട​ർ​ത്തു​ന്ന​ത്. കൊ​തു​ക്, ഈ​ച്ച തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്.

ക​ന്നു​കാ​ലി​ക​ളു​ടെ വ്ര​ണ​ങ്ങ​ളി​ലൂ​ടെ​യും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം വ്യാ​പി​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി​യു​ള്ള വാ​ക്സി​ൻ നി​ല​വി​ൽ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, തു​ട​ക്ക​ത്തി​ലെ മി​ക​ച്ച ചി​കി​ത്സ കി​ട്ടാ​ത്ത​തു​കാ​ര​ണ​മാ​ണ് ചെ​റി​യ കു​രു​ക്ക​ൾ വ്ര​ണ​മാ​യി തീ​രു​ന്ന​തെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി .