പ്ര​വാ​സി​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കി ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Monday, July 6, 2020 12:22 AM IST
നെ​ടു​മ​ങ്ങാ​ട്: ഖ​ത്ത​റി​ൽ നി​ന്നും പു​ല​ർ​ച്ചെ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ വ​ഞ്ചു​വം നി​വാ​സി​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കി ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ്.
ഖ​ത്ത​റി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച രാ​വി​ലെ മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ വ​ഞ്ചു​വം നി​വാ​സി​യാ​യ താ​ജു​നി​സ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഇ​ല്ലെ​ന്ന വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ല്ലെ​ങ്കി​ലും അ​ധി​കൃ​ത​ർ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തെ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പു​റ​ത്ത് പോ​കു​ന്ന​തി​ന് നി​ർ​ദേ​ശി​ച്ചു.
പി​പി​ഇ കി​റ്റ് ധ​രി​ച്ച് യാ​ത്ര ചെ​യ്തി​രു​ന്ന ഇ​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​നി​ൽ​പോ​കു​ന്ന​തി​ന് വേ​ണ്ട സ​ഹാ​യ​ങ്ങ​ളോ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളോ ഒ​ന്നും ത​ന്നെ അ​ധി​കൃ​ത​ർ ചെ​യ്തി​ല്ല.
വി​വ​ര​ങ്ങ​ൾ ബ​ന്ധു മു​ഖേ​ന അ​റി​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ഉ​ട​ൻ ത​ഹ​സി​ൽ​ദാ​ർ എം.​കെ. അ​നി​ൽ കു​മാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ടാ​ക്സി​യി​ൽ ഇ​വ​രെ വ​ഞ്ചു​വ​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്നും ആം​ബു​ല​ൻ​സി​ൽ വെ​ള്ള​നാ​ട് വി​ക്രം സാ​രാ​ഭാ​യി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.