ഷോ​ക്കേ​റ്റ് ര​ണ്ടു നി​ല​കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു
Monday, July 6, 2020 11:31 PM IST
ബാ​ല​രാ​മ​പു​രം: കെ​ട്ടി​ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ ഇ​രു​മ്പ് ക​മ്പി​ത​ട്ടി ഷോ​ക്കേ​റ്റ് ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു. മാ​റ​ന​ല്ലൂ​ര്‍, തൂ​ങ്ങാം​പാ​റ, അ​ച്ച​മ​ത്ത്‌​കോ​ണം, ശി​വം​വീ​ട്ടി​ല്‍, ര​വി​ന്ദ്ര​ന്‍​നാ​യ​ര്‍-​കോ​മ​ളം ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ കു​ട്ട​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ശി​വ​പ്ര​സാ​ദ് (43) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.45 മ​ണി​യോ​ടെ ബാ​ല​രാ​മ​പു​രം ശാ​ലി​ഗോ​ത്ര​ത്തെ​രു​വി​ലെ ,വി​നാ​യ​ക​ര്‍​ത്തെ​രു​വി​ല്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി ക​മ്പി കെ​ട്ട് ജോ​ലി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.​വീ​ടി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലേ​ക്ക് താ​ഴെ​നി​ന്നും ക​മ്പി ക​യ​റ്റു​മ്പോ​ള്‍ വീ​ടി​നു സ​മീ​പ​ത്തു കൂ​ടി​പോ​കു​ന്ന കെ​വി ലൈ​നി​ലേ​ക്ക് ഇ​രു​മ്പ് ക​മ്പി ത​ട്ടി​യാ​ണ് അ​പ​ക​ടം. ഷോ​ക്കേ​റ്റ് ര​ണ്ടാം നി​ല​യി​ല്‍ നി​ന്നും താ​ഴേ​ക്ക് വീ​ണ ശി​വ​പ്ര​സാ​ദി​നെ കൂ​ടെ ജോ​ലി​ചെ​യ്തി​രു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: സം​ഗീ​ത. ബാ​ല​രാ​മ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.