ഗ്യാ​സ് ടാ​ങ്ക​റി​ന്‍റെ ഡ്രൈ​വ​ർ അ​വ​ശ​നാ​യി: പോ​ലീ​സ് ഇ​ട​പെ​ട്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
Wednesday, July 8, 2020 11:25 PM IST
വി​ഴി​ഞ്ഞം: നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങളും ലം​ഘി​ച്ച് ഗ്യാ​സ് നി​റ​ച്ച ബു​ള്ള​റ്റ് ടാ​ങ്ക​ർ ഓ​ടി​ച്ച് വ​ന്ന ഡ്രൈ​വ​ർ അ​വ​ശ​നാ​യി. ബൈ​പാ​സി​ലൂ​ടെ​ല​ക്ഷ്യം തെ​റ്റി ഓ​ടി​ച്ച് ക​യ​റ്റി​യ വാ​ഹ​ന​ത്തെ പോ​ലീ​സ് ത​ട​ഞ്ഞു നി​ർ​ത്തി വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ച ത​മി​ഴ് നാ​ട്ടു​കാ​ര​നാ​യ ഡ്രൈ​വ​റെ കൊ​റോ​ണ ഭ​യ​ന്ന് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നും പോ​ലീ​സ് മ​ടി​ച്ചു.

ഓ​ടി​ച്ച് വ​ന്ന​യാ​ളു​ടെ കൈ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സോ, അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ കൊ​ണ്ടു പോ​കു​ന്ന​തി​ന് വേ​ണ്ട രേ​ഖ​ക​ളോ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​കൊ​റോ​ണ രോ​ഗ​പ്പേ​ടി​ക്കി​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഒ​രു പ്ര​ദേ​ശ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി​യ ഗ്യാ​സ് ടാ​ങ്ക​റി​ന്‍റെ വ​ര​വ്.​കൊ​ച്ചി​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ല​ക്ഷ്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു വ​ര​വ്. കോ​വ​ളം​വെ​ള്ളാ​റി​ന് സ​മീ​പം സ​ർ​വീ​സ് റോ​ഡി​ൽ നി​ന്ന് ഇ​ടു​ങ്ങി​യ ബൈ​റോ​ഡി​ലേ​ക്ക് ടാ​ങ്ക​ർ ഓ​ടി​ച്ച് ക​യ​റ്റി​യ​ത് കോ​വ​ള​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ന​ടു​റോ​ഡി​ൽ നി​ർ​ത്തി​യ വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രൈ​വ​റു​ടെ അ​വ​ശ​ത മ​ന​സി​ലാ​യ​ത്.

കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ൾ ചൂ​ടു കൂ​ടി​യാ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് തൂ​ത്തു​ക്കു​ടി​യി​ൽ എ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും സ്വ​ബോ​ധ​മി​ല്ലാ​ത്ത ഡ്രൈ​വ​റാ​യ പു​തു​ക്കോ​ട്ട സ്വ​ദേ​ശി വൈ​ര​വ് മൂ​ർ​ത്തി​യെ കൊ​ണ്ട് വാ​ഹ​ന​മോ​ടി​ക്കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ല. അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വാ​ഹ​നം​ബൈ​പാ​സി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​ണ്ട​ത്ര ഒ​രു രേ​ഖ​യു​മി​ല്ലാ​തെ​യാ​ണ് ടാ​ങ്ക​ർ എ​ത്തി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.​ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​യാ​ളു​ടെ ലൈ​സ​ൻ​സ് ആ​റ് മാ​സ​ത്തി​ലൊ​രി​ക്ക​ൽ പു​തു​ക്കി സൂ​ക്ഷി​ക്ക​ണ​മെ​ന്നു​ണ്ട്.​

ഏ​റെ അ​പ​ക​ടം വി​ത​ക്കാ​വു​ന്ന ഇ​ത്ത​രം വ​സ്തു​ക്ക​ൾ കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ഡ്രൈ​വ​ർ​മാ​ർ വേ​ണ​മെ​ന്ന നി​ബ​ന്ധ​യും ഉ​ല്പ​ന്നം എ​വി​ടെ നി​ന്ന് നി​റ​ച്ചെ​ന്നും എ​ങ്ങോ​ട്ട് കൊ​ണ്ടു പോ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സാ​ക്ഷ്യ​പ​ത്ര​വും സൂ​ക്ഷി​ണ​മെ​ന്ന​തും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജൈ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും വൈ​കു​ന്നേ​രം വ​രെ കാ​വ​ൽ നി​ന്നു. ഗ്യാ​സ് ക​മ്പ​നി​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​മാ​യി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ക്ഷി​ച്ച ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ടാ​ങ്ക​റി​ൻ്റെ മ​ർ​ദം ഇ​ട​വി​ട്ട് പ​രി​ശോ​ധി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ർ​ന്നു.

വൈ​ര​വ് മൂ​ർ​ത്തി​യു​ടെ കൈ​യി​ൽ വാ​ഹ​നം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ട പോ​ലീ​സ് വേ​റെ ഡ്രൈ​വ​ർ എ​ത്തി​യാ​ലെ വ​ണ്ടി വി​ട്ടു ന​ൽ​കു​വെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.​രാ​ത്രി​യോ​ടെ കൊ​ച്ചി​യി​ൽ നി​ന്ന് വേ​റെ ഡ്രൈ​വ​ർ എ​ത്തി.