റി​യാ​ദി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക്ക് തു​ണ​യാ​യി നോ​ർ​ക്ക വെ​ല്‌ഫ​യ​ർ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ
Wednesday, July 8, 2020 11:25 PM IST
വെ​മ്പാ​യം: സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​യെ നോ​ർ​ക്ക വെ​ൽഫ​യ​ർ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ കെ.​സി. സ​ജീ​വ് തൈ​ക്കാ​ടി​ന്‍റെ ഇ​ട​പെ​ട​ലി​ൽ നാ​ട്ടി​ൽ എ​ത്തി​ച്ചു. വെ​മ്പാ​യം ഇ​ര​ങ്ങ​യി​ൽ സ്വ​ദേ​ശി ഷാ​ജ​ഹാ​നാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച റി​യാ​ദി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്.
ടു​റി​സ്റ്റ് വി​സ​യി​ലാ​ണ് ഇ​യാ​ൾ റി​യാ​ദി​ൽ പോ​യ​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഗ​ൾ​ഫി​ൽ തു​ട​ര​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ നി​ര​വ​ധി സം​ഘ​ട​ന​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും തി​രി​കെ എ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ മാ​ണി​ക്ക​ൽ മേ​ഖ​ലാ നേ​തൃ​ത്വ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യും ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ.​എ. സ​ലി​മും , ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നി​ലും വി​വ​രം സ​ജീ​വ് തൈ​ക്കാ​ടി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് സ​ജീ​വ് തൈ​ക്കാ​ട് റി​യാ​ദി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും. ജി​ദ്ദ ന​വോ​ദ​യു​ടെ ഭാ​ര​വാ​ഹി​യാ​യ എ.​കെ. ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ക​യും നാ​ട്ടി​ൽ എ​ത്തു​ന്ന​തി​നു​ള​ള ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ൽ എ​ത്തി​യ​തി​യ ഷാ​ജ​ഹാ​ൻ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.