പോ​ലീസുകാ​ര​നു കോ​വി​ഡ്: നെ​ടു​മ​ങ്ങാ​ട്ട് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
Thursday, July 9, 2020 11:45 PM IST
നെ​ടു​മ​ങ്ങാ​ട് : ഡോ​ക്ട​റി​നു പി​ന്നാ​ലെ പോ​ലീ​സു​കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ന​വൂ​രി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ പ​ന​വൂ​ർ സ്വ​ദേ​ശി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ പൂ​ന്തു​റ​യി​ൽ ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്നു.
ക​ഴി​ഞ്ഞ മു​പ്പ​തി​ന് പ​ന​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഡോ​ക്ട​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ ​ദി​വ​സ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ർ​ക്കു​ള്ള സ്ര​വ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ക്കും. ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന പ​രി​ശോ​ധ​ന ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.​ആ​റ്റു​കാ​ൽ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ലാ​ണ് പ​രി​ശോ​ധ​ന. കോ​വി​ഡ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ബാ​ധി​ച്ച പ​ന​വൂ​ർ സ്വ​ദേ​ശി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്ദ​ർ​ശി​ച്ച നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി​യി​ലെ ബേ​ക്ക​റി അ​ട​പ്പി​ച്ചു.​ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് പോ​ലീ​സു​കാ​ര​ൻ ബേ​ക്ക​റി​യി​ലും നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ഇ​ബി ഒാ​ഫീ​സി​ലും നെ​ടു​മ​ങ്ങാ​ട്ടെ സ്വ​കാ​ര്യ സ്കൂ​ളി​ലു​മെ​ത്തി​യ​ത്.​സ്കൂ​ളി​ൽ ഫീ​സ​ട​യ്ക്കാ​നെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്‍റൈ​നി​ൽ
പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ബേ​ക്ക​റി​യി​ലേ​യും ഇൗ ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രേ​യും ക്വാ​റ​ന്‍റൈ​നി​ൽ​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​ന്ന​ലെ കെ​എ​സ്ഇ ബി ​ഓ​ഫീ​സും സ്കൂ​ളും ഫ​യ​ർ​ഫോ​ഴ്സെ​ത്തി അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.​പോ​ലീ​സ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ളും ക​ർ​ശ​ന പ​രി​ശോ​ധ​ന​യും ന​ട​പ്പി​ലാ​ക്കി വ​രു​ന്നു