മാ​മം നാ​ളീ​കേ​ര​ കോം​പ്ല​ക്സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു
Thursday, July 9, 2020 11:46 PM IST
ആ​റ്റി​ങ്ങ​ല്‍: മാ​മം നാ​ളീ​കേ​ര​കോം​പ്ല​ക്സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വീ​ണ്ടും നി​ല​ച്ചു. വെ​ന്ത​വെ​ളി​ച്ചെ​ണ്ണ (വി​ര്‍​ജി​ന്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍) ഉ​ത്പാ​ദ​ന​യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ല​ച്ച​ത്.​സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യ ഈ ​ഉ​ത്പാ​ദ​ന​യൂ​ണി​റ്റ് പി​ന്നീ​ട് തു​റ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.​ന​ഗ​ര​സ​ഭ​യു​ടെ നി​കു​തി​കു​ടി​ശി​ക ഒ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ കോം​പ്ല​ക്സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മാ​മ​ത്ത് ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച വെ​ളി​ച്ചെ​ണ സം​സ്ക​ര​ണ​കേ​ന്ദ്രം പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി​യ​തി​നെ​തി​രെ വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.
നി​കു​തി കു​ടി​ശി​ക ഒ​ടു​ക്കാ​ന്‍ സാ​ധാ​ര​ണ എ​ല്ലാ​വ​ര്‍​ക്കും ന​ൽ​കു​ന്ന​തു​പോ​ലെ നാ​ളീ​കേ​ര​വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നും നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​ണ്ടെ​ന്നും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം.​പ്ര​ദീ​പ് പ​റ​ഞ്ഞു.സം​സ്ഥാ​ന നാ​ളീ​കേ​ര വി​ക​സ​ന​കോ​ര്‍​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ല്‍ 1980ലാ​ണ് മാ​മ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ്ഥാ​പ​നം 1995ല്‍ ​അ​ട​ച്ചു. പി​ന്നീ​ട് പ​ല​പ​ദ്ധ​തി​ക​ളും ഇ​വി​ടെ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും കോ​പ്ല​ക്സ് പൂ​ര്‍​ണ​തോ​തി​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2015 സെ​പ്റ്റം​ബ​ര്‍ 16ന് ​ഇ​വി​ടെ വെ​ന്ത​വെ​ളി​ച്ചെ​ണ്ണ​യു​ടെ ഉ​ത്പാ​ദ​ന​യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്.
ന​ഗ​ര​സ​ഭ​യു​ടെ നി​കു​തി​കു​ടി​ശി​ക​യു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​തെ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. യൂ​ണി​റ്റാ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. 2019 മാ​ര്‍​ച്ച് നാ​ലി​ന് വെ​ന്ത​വെ​ളി​ച്ചെ​ണ്ണ​യു​ടെ ഉ​ത്പാ​ദ​ന​യൂ​ണി​റ്റ് വീ​ണ്ടും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. കു​റേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​ണി​പ്പോ​ള്‍ നി​ല​ച്ചി​രി​ക്കു​ന്ന​ത്.
ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ 1992-93 മു​ത​ലു​ള്ള കെ​ട്ടി​ട​നി​കു​തി കു​ടി​ശി​ക​യു​ണ്ടാ​യി​രു​ന്നു. ഈ​യി​ന​ത്തി​ല്‍ 2019 വ​രെ 29,18,690 രൂ​പ ന​ഗ​ര​സ​ഭ​യ്ക്ക് കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ൽ​കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. മ​ന്ത്ര​ത​ല​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്ന് പി​ഴ​യൊ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് അ​ഞ്ച് ല​ക്ഷം രൂ​പ കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഒ​ടു​ക്കി. 1992മു​ത​ല്‍ 2000 വ​രെ​യു​ള്ള നി​കു​തി കു​ടി​ശ്ശി​ക പൂ​ര്‍​ണ​മാ​യും 20002001 കാ​ല​യ​ള​വി​ലെ പ​കു​തി നി​കു​തി​യും ഇ​തി​ലൂ​ടെ ഒ​ഴി​വാ​യി.
ഇ​പ്പോ​ള്‍ 15,59,2011 രൂ​പ നി​കു​തി കു​ടി​ശ്ശി​ക​യു​ണ്ട്. ഇ​ത് ഒ​ടു​ക്ക​ണ​മെ​ന്ന് കാ​ട്ടി ന​ഗ​ര​സ​ഭ കോ​ര്‍​പ്പ​റേ​ഷ​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ 2000മു​ത​ല്‍ 2005 വ​രെ​യു​ള്ള നി​കു​തി​കു​ടി​ശി​ക​യാ​യ 3,34,924 രൂ​പ അ​ട​യ്ക്കാ​ന്‍ ധാ​ര​ണ​യാ​യി. എ​ന്നാ​ല്‍ പി​ന്നീ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.
വെ​ന്ത​വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ന​യൂ​ണി​റ്റി​ല്‍ ഒ​രു സ്ഥി​രം ജീ​വ​ന​ക്കാ​ര​നും ഒ​രു ക​രാ​ര്‍​ജീ​വ​ന​ക്കാ​ര​നും ഉ​ള്‍​പ്പെ​ടെ 12 ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി നോ​ക്കി​യി​രു​ന്ന​ത്. ഉ​ത്പാ​ദ​നം നി​ല​ച്ച​തോ​ടെ ഇ​വി​ടെ ജോ​ലി​ചെ​യ്തി​രു​ന്ന​വ​രു​ടെ വ​രു​മാ​ന​മാ​ര്‍​ഗ​വും നി​ല​ച്ചു.
നാ​ളീ​കേ​ര​കോം​പ്ല​ക്സി​ല്‍ വെ​ളി​ച്ചെ​ണ്ണ സം​സ്ക​ര​ണ​യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വി​ഷ​യം നേ​ര​ത്തേ നി​യ​മ​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്ന് ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കു​വേ​ണ്ടി കോ​ര്‍​പ്പ​റേ​ഷ​ന് ഇ​നി ആ​വ​ശ്യ​മു​ള്ള തു​ക കി​ഫ്ബി​വ​ഴി ല​ഭ്യ​മാ​ക്കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യാ​ണ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ള​ള​തെ​ന്നും എം​എ​ല്‍​എ.​പ​റ​ഞ്ഞു.