പൂ​ന്തു​റ​യി​ലെ സം​ഘ​ർ​ഷ​ത്തെ വി​മ​ർ​ശി​ച്ച് മ​ന്ത്രി കെ.​കെ. ശൈ​ല​ജ
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് തെ​രു​വി​ലി​റ​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ആ​രാ​ണ് പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പൂ​ന്തു​റ​യി​ലും ചു​റ്റു​പാ​ടി​ലും ഈ​മാ​സം ആ​റി​നു ശേ​ഷം 1192 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ൽ 243 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. പൂ​ന്തു​റ​യി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് അ​ല്ല, പി​സി​ആ​ർ ടെ​സ്റ്റാ​ണ് വേ​ണ്ട​തെ​ന്ന പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. ര​ണ്ടും ഒ​ന്നു​ത​ന്നെ​യാ​ണ്. ആ​ർ​ടി​പി​സി​ആ​ർ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ടെ​സ്റ്റ് ന​ട​ത്തു​ന്പോ​ൾ ആ​റു മ​ണി​ക്കൂ​ർ​കൊ​ണ്ട് ഫ​ലം ല​ഭി​ക്കും. ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ അ​ര​മ​ണി​ക്കൂ​റി​ന​കം ഫ​ലം ല​ഭി​ക്കും. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ​ഫ​ലം വി​ശ്വ​സി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പി​ന്തു​ണ​ക്കു​ന്ന​തി​നു പ​ക​രം അ​വ​രെ ത​ട​യ​രു​ത്. ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്കും രോ​ഗം ഉ​ള്ള​താ​യി ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പൂ​ന്തു​റ​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​മെ​ങ്കി​ലും രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന് ഇ​താ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് തെ​രു​വി​ൽ ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണം. പൂ​ന്തു​റ മേ​ഖ​ല​യി​ൽ 31985 പേ​ർ ഉ​ള്ള​തി​ൽ 5611 പേ​ർ പ്രാ​യ​മേ​റി​യ​വ​രും 2250 പേ​ർ അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​മാ​ണ്.​ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പൂ​ന്തു​റ​യി​ൽ 10 ഹെ​ൽ​പ്പ് ഡെ​സ്കു​ക​ളും വോ​ള​ണ്ടി​യ​ർ​മാ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു. മൊ​ബൈ​ൽ വാ​നി​ൽ മ​രു​ന്നും മ​റ്റും എ​ത്തി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളു​ന്നു​ണ്ട്. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ന്യൂ​ട്രീ​ഷ​ൻ കി​റ്റ് ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ക്കു​ക​യാ​ണ്. പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.