ജി​ല്ല​യി​ൽ 751 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 751 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 18828 പേ​ർ വീ​ടു​ക​ളി​ലും 1901പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 144 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 45 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 472 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 625 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. 493 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ല​ഭി​ച്ചു. ജി​ല്ല​യി​ൽ 72 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 1901 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.ക​ള​ക് ട്രേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 189 കാ​ളു​ക​ളെ​ത്തി.​മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 42 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു.
കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​കെ 21,201 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​വീ​ടു​ക​ളി​ൽ 18,828 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ആ​ശു​പ​ത്രി​ക​ളി​ൽ 472 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ​എ​ണ്ണം 1901. പു​തു​താ​യി 751 പേ​ർ നി​രീ​ക്ഷ​ണ ത്തി​ലാ​യി.1540 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. 2,523 പേ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​യി.

ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ​വ​രു​ടെ വി​വ​രങ്ങൾ

യു​എ​ഇ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് സ്വ​ദേ​ശി 36 കാ​ര​ൻ, ഒ​മാ​നി​ൽ നി​ന്നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ 65 കാ​രി, 30 കാ​ര​ൻ, യുഎഇ​യി​ൽ നി​ന്നെ​ത്തി​യ തൈ​ക്കാ​ട് സ്വ​ദേ​ശി 25കാ​ര​ൻ. ക​ര​മ​ന സ്വ​ദേ​ശി 55 കാ​ര​ൻ, മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി 71 കാ​ര​ൻ, ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ ക​ണ്ണ​ന്തു​റ സ്വ​ദേ​ശി 29 കാ​ര​ൻ.