അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ടു​ത്ത​രു​ത് : മു​ഖ്യ​മ​ന്ത്രി
Sunday, July 12, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ലോ​ക്ക് ഡൗ​ണ്‍ ഏ​ഴു ദി​വ​സം കൂ​ടി നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾക്ക് ത​ട​സ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത രീ​തി​യി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മ​ന്നു മു​ഖ്യ​മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ്, ആ​രോ​ഗ്യ, ആ​ഭ്യ​ന്ത​ര, ദു​ര​ന്ത​നി​വാ​ര​ണ, ത​ദേ​ശ​സ്വ​യം​ഭ​ര​ണ, നോ​ർ​ക്ക വ​കു​പ്പു​ക​ൾ പ​ര​മാ​വ​ധി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ നി​ശ്ച​യി​ച്ചു ജോ​ലി​യി​ൽ ക്ര​മീ​ക​ര​ണം ന​ട​ത്ത​ണം. സ​ർ​ക്കാ​ർ പ്ര​സു​ക​ൾ​ക്കു അ​ടി​യ​ന്തി​ര ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കേ​ണ്ട​തി​നാ​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്താ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.