അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Sunday, July 12, 2020 12:09 AM IST
വി​തു​ര: ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​മ്പാ​ല വാ​ർ​ഡി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. മു​മ്പാ​ല, ചി​റ്റു​വീ​ട്, പു​ളി​മൂ​ട് എ​ന്നീ വാ​ർ​ഡു​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും. ഓ​ട്ടോ, ടാ​ക്സി ഗ​താ​ഗ​തം നി​രോ​ധി​ച്ചു. മ​റ്റു​ള്ള വാ​ർ​ഡു​ക​ളി​ൽ നി​ന്നും ഈ ​വാ​ർ​ഡു​ക​ളി​ലേ​യ്ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​ത്. പ​ഞ്ചാ​യ​ത്തി​ലെ പൊ​തു ച​ന്ത​ക​ൾ അ​ഞ്ച് ദി​വ​സം അ​ട​ച്ചി​ടും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ എ​ട്ട് മു​ത​ൽ പ​തി​നൊ​ന്ന് വ​രെ​യും മാ​ത്രം പ്ര​വ​ർ​ത്തി​ക്കും.

അ​ത്യ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മേ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​വു​വെ​ന്നും പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ ​റ​ഹിം, നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ എം. ​കെ. അ​നി​ൽ​കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.