കു​ട്ടി​ക​ളു​ടെ അ​പേ​ക്ഷ​യി​ല്‍ മ​ന​സ​ലി​ഞ്ഞ് ജ​ന​മൈ​ത്രി പോ​ലീ​സ്
Monday, July 13, 2020 12:22 AM IST
പേ​രൂ​ര്‍​ക്ക​ട: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​നു​ക​ള്‍ ന​ല്‍​കി വ​ട്ടി​യൂ​ര്‍​ക്കാ​വ് ജ​ന​മൈ​ത്രി പോ​ലീ​സ്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ സ്കൂ​ള്‍ പ​ഠ​നം മു​ട​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് വ​ട്ടി​യൂ​ര്‍​ക്കാ​വ് സി​ഐ എ.​എ​സ്. ശാ​ന്ത​കു​മാ​റി​ന് ക​ത്തെ​ഴു​തി​യ​തോ​ടെ​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​ന്‍ വാ​ങ്ങി​ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.​ക​ത്തെ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ടാ​തെ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​റ്റു മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കൂ​ടി ജ​ന​മൈ​ത്രി പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ങ്ങ​നെ അ​ഞ്ച് ടെ​ലി​വി​ഷ​നു​ക​ളാ​ണ് പോ​ലീ​സു​കാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്.

പോ​ലീ​സി​ന്‍റെ സ​ദു​ദ്ദേ​ശം ബോ​ധ്യ​പ്പെ​ട്ട വ​ട്ടി​യൂ​ര്‍​ക്കാ​വ് മി​ത്രാ​ന​ഗ​ര്‍ ശ്രീ​ബാ​ല​വി​ഘ്നേ​ശ്വ​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര പ​രി​ചാ​ര​ക​ന്‍ മ​ണി​ക​ണ്ഠ​സ്വാ​മി​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം ചി​ല ഭ​ക്ത​രാ​ണ് പു​ത്ത​ന്‍ ടെ​ലി​വി​ഷ​നു​ക​ള്‍ വാ​ങ്ങി ജ​ന​മൈ​ത്രി പോ​ലീ​സി​ന് ന​ല്‍​കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ടെ​ലി​വി​ഷ​നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.​ച​ട​ങ്ങി​ല്‍ എ​സ്ഐ പ്ര​താ​പ​ന്‍, ജ​ന​മൈ​ത്രി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.