അ​ഞ്ചു​തെ​ങ്ങ്, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍
Tuesday, July 14, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങ്, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ ഒ​റ്റ​പ്പ​ന, പെ​രു​മാ​തു​റ, പൊ​ഴി​ക്ക​ര, പു​ളു​ന്തു​രു​ത്തി, മു​ത​ല​പ്പൊ​ഴി, ആ​ര​യ​തു​രു​ത്തി വാ​ർ​ഡു​ക​ൾ, അ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ൻ​വി​ള വാ​ർ​ഡ്, പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ഴ​ക്കാ​ട്, കോ​വി​ൽ​വി​ള വാ​ർ​ഡു​ക​ൾ, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ ചൊ​വ്വ​ള്ളൂ​ർ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നു കീ​ഴി​ലെ വെ​ങ്ങാ​നൂ​ർ, കോ​ട്ട​പു​രം, വി​ഴി​ഞ്ഞം, ഹാ​ർ​ബ​ർ, വെ​ള്ളാ​ർ, തി​രു​വ​ല്ലം വാ​ർ​ഡു​ക​ൾ, ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം, ഇ​ര​യി​മ്മ​ൻ​തു​റ, പു​ല്ലു​വി​ള, ചെ​ന്പ​ക​രാ​മ​ൻ​തു​റ വാ​ർ​ഡു​ക​ൾ, ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ്കൊ​ല്ല, വ​ട്ട​വി​ള, കൊ​റ്റാ​മം, അ​ര​യൂ​ർ കി​ഴ​ക്ക്, തോ​ട്ടി​ൻ​ക​ര വാ​ർ​ഡു​ക​ൾ, പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ത​കു​ള​ങ്ങ​ര, ആ​റ്റു​കാ​ൽ, പ​ന​വൂ​ർ, വാ​ഴോ​ട് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഈ ​വാ​ർ​ഡു​ക​ൾ​ക്ക് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. മു​ൻ​നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള സ​ർ​ക്കാ​ർ പ​രീ​ക്ഷ​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താം. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ പ്ര​ത്യേ​ക ക്ലാ​സ് റൂം ​സ​ജീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ, മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​രും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​നു പു​റ​ത്തേ​ക്ക് പോ​കാ​ൻ പാ​ടി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഒ​രു​ത​ര​ത്തി​ലു​ള്ള ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളും ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.
നി​ല​വി​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി തു​ട​രു​ന്ന വ​ഴു​തൂ​ർ, ചെ​മ്മ​രു​തി​മു​ക്ക്, കു​റ​വ​ര, ത​ല​യ​ൽ, തൃ​ക്ക​ണ്ണാ​പു​രം ടാ​ഗോ​ർ റോ​ഡ്, വെ​ള്ള​നാ​ട് ടൗ​ണ്‍, ക​ണ്ണ​ന്പ​ള്ളി വാ​ർ​ഡു​ക​ളും ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. വ​ഴു​തൂ​ർ വാ​ർ​ഡി​ൽ 41, ചെ​മ്മ​രു​തി​മു​ക്കി​ൽ 187, കു​റ​വ​ര​യി​ൽ 54, ത​ല​യ​ലി​ൽ 25, തൃ​ക്ക​ണ്ണാ​പു​രം ടാ​ഗോ​ർ റോ​ഡി​ൽ 54, വെ​ള്ള​നാ​ട് ടൗ​ണ്‍, ക​ണ്ണ​ന്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ 737 എ​ന്നി​ങ്ങ​നെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ൽ ആ​രും​ത​ന്നെ പോ​സി​റ്റീ​വ് ആ​യി​ട്ടി​ല്ല. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലു​മാ​യി 737 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​ൽ​പ​റ​ഞ്ഞ വാ​ർ​ഡു​ക​ളെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.