ക​ള്ളി​ക്കാ​ട്ട് 3 ദി​വ​സ​ത്തി​നു​ള്ളി​ൽ 52 രോ​ഗി​ക​ൾ; അ​ധി​ക​വും സ​മ്പ​ർ​ക്കം മൂ​ലം
Saturday, August 1, 2020 11:34 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ 52 രോ​ഗി​ക​ളാ​ണ് ക​ള്ളി​ക്കാ​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 82പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 16പേ​രാ​ണ് രോ​ഗി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ക​ള്ളി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ: നെ​യ്യാ​ർ​ഡാം വാ​ർ​ഡ് -10, കാ​ളി​പാ​റ വാ​ർ​ഡ്- ര​ണ്ട്, പെ​രും​കു​ള​ങ്ങ​ര വാ​ർ​ഡ് -ഒ​ന്ന്, വ്‌​ളാ​വെ​ട്ടി വാ​ർ​ഡ് -ഒ​ന്ന്,തേ​വ​ൻ​കോ​ട് വാ​ർ​ഡ്- ര​ണ്ടു​പേ​ർ.