ജി​ല്ല​യി​ൽ 259 പേ​ർ​ക്ക് കോ​വി​ഡ് ; ആ​ശ​ങ്ക​യേറ്റി ന​ഗ​ര​ വ്യാ​പ​ന​ത്തി​ലേ​ക്ക്
Saturday, August 1, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​മേ​ഖ​ല​യി​ലെ അ​തി​വ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ആ​ശ​ങ്ക​യേ​റ്റി ത​ല്സ​ഥാ​ന ന​ഗ​ര​ത്തി​ലും കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 259 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ, ന​ഗ​ര​ത്തി​ൽ പ​ട്ടം പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​ത്രം 16 രോ​ഗ​ബാ​ധി​ത​രെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഭൂ​രി​ഭാ​ഗം പേ​രും പ​ട്ടം തേ​ക്കി​ൻ​മൂ​ട് സ്വ​ദേ​ശി​ക​ൾ. മൂ​ന്നു അ​ഞ്ചും വ​യ​സു​ള്ള മൂ​ന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഇ​വി​ടെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. പ​ട്ട​ത്തി​നു പു​റ​മെ പാ​ള​യം, ചെ​ങ്ക​ൽ​ച്ചൂ​ള, കു​ന്നു​കു​ഴി, മ​ണ​ക്കാ​ട്, ശ്രീ​വ​രാ​ഹം, ക​വ​ടി​യാ​ർ, പേ​രൂ​ർ​ക്ക​ട, മെ​ഡി​ക്ക​ൽ കോ​ള​ജ്, ഉ​ള്ളൂ​ർ, കേ​ശ​വ​ദാ​സ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി.ജി​ല്ല​യി​ലെ പു​തി​യ അ​തി​വ്യാ​പ​ന മേ​ഖ​ല​യാ​യി മാ​റി​യ തു​ന്പ പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 14 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ചു തെ​ങ്ങി​ൽ 13 പേ​ർ​ക്കും പാ​റ​ശാ​ല​യി​ൽ 12 പേ​ർ​ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി​രു​ന്ന പൂ​വാ​ർ, അ​ടി​മ​ല​ത്തു​റ, പു​തി​യ തു​റ, വ​ലി​യ​തു​റ, എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ ഗ്രാ​ഫ് താ​ഴേ​ക്ക് വ​രു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യ പൂ​ന്തു​റ​യി​ലും പു​ല്ലു​വി​ള​യി​ലും ഇ​ന്ന​ലെ പു​തു​താ​യി ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ 259 പേ​രി​ൽ 241 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത് ആ​ശ​ങ്ക​യു​ടെ തോ​ത് വീ​ണ്ടും ഉ​യ​ർ​ത്തു​ക​യാ​ണ്. അ​തേ​മ​സ​മ​യം ഇ​ന്ന​ലെ 168 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. പു​തു​താ​യി 1,172 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​പ്പോ​ൾ 1,093 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. നി​ലി​വി​ൽ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 17579 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​തി​ൽ 13964 പേ​ർ വീ​ടു​ക​ളി​ലും 2685 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും 930 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 32 പേ​ർ ഇ​ന്ന​ലെ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 1,564 പേ​രെ ഇ​ന്ന​ലെ വി​ളി​ക്കു​ക​യും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.