ത​ല​സ്ഥാ​ന​ത്ത് വീണ്ടും ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പ്: ന​ഷ്ട​പ്പെ​ട്ട പണം സൈ​ബ​ർ സെ​ൽ വീ​ണ്ടെ​ടു​ത്തു
Saturday, August 1, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ വീണ്ടും ഓൺലൈൻ പണം തട്ടിപ്പ്. ര​ണ്ട് വ്യ​ത്യ​സ്ത ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലാ​യി കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട 93,962 രൂ​പ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത​താ​യി ഐ​ജി​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. ഇ​തു​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ വി​വി​ധ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട 2,42,342 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ൽ തി​രി​ച്ചു​പി​ടി​ച്ച് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രി​ൽ ഒ​രാ​ൾ വ​ഞ്ചി​യൂ​ർ പോ​ലീ​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ്. ത​ട്ടി​പ്പ് സം​ഘം യു​വ​തി​ക്ക് “പേ​ടി​എം”​ൽ നി​ന്നും എ​ന്ന ത​ര​ത്തി​ൽ വ്യാ​ജ​സ​ന്ദേ​ശം അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തി​ൽ, അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സ​ർ​വീ​സ് തു​ട​രു​വാ​ൻ ഒ​രു ന​മ്പ​ർ ന​ൽ​കി​യി​ട്ട് അ​തി​ലേ​യ്ക്ക് വി​ളി​ക്കു​വാ​നും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ആ ​ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട യു​വ​തി ത​നി​ക്ക് പേ​ടി​എം അ​ക്കൗ​ണ്ട് ഇ​ല്ലാ​യെ​ന്നും “ഗൂ​ഗി​ള്‍ പേ” ​ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നും പ​റ​ഞ്ഞു.

എ​ല്ലാ ഓ​ൺ​ലൈ​ൻ യു​പി​ഐ സ​ർ​വീ​സു​ക​ളും ത​ങ്ങ​ളാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് യു​വ​തി​യെ വി​ശ്വ​സി​പ്പി​ച്ച അ​വ​ർ, “എ​നി ഡെ​സ്ക്” എ​ന്ന ആ​പ്പി​ന്‍റെ ലി​ങ്ക് ന​ൽ​കി​യി​ട്ട് അ​ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ പ​റ​ഞ്ഞു. ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത ശേ​ഷം വ​ന്ന കോ​ഡ് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം യു​വ​തി ന​ൽ​കു​ക​യും ചെ​യ്തു. അ​തി​ന് ശേ​ഷം അ​വ​രോ​ട് അ​ക്കൗ​ണ്ട് ന​മ്പ​ർ ചെ​ക്ക് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് 75,000/ രൂ​പ പി​ൻ​വ​ലി​ച്ച മെ​സേ​ജ് വ​ന്ന​ത്. ച​തി മ​ന​സി​ലാ​യ അ​വ​ർ ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ല്ലി​ൽ വി​വ​രം അ​റി​യി​ച്ചു. സി​റ്റി സൈ​ബ​ർ സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​തു​ക ജാ​ർ​ഖ​ണ്ഡി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​ത് എ​ന്ന് മ​ന​സി​ലാ​ക്കു​ക​യും, ഉ​ട​ൻ​ത​ന്നെ സൈ​ബ​ർ സെ​ല്‍ ആ ​സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ൻ​സാ​ക്ഷ​ൻ റ​ദ്ദാ​ക്കി 61,385/ രൂ​പ തി​രി​കെ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടാ​മ​ത്തെ ആ​ൾ മെ​ഡി​ക്ക​ൽ കേ​ള​ജ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി​യാ​ണ്. ഇ​യാ​ളെ ത​ട്ടി​പ്പു​കാ​ർ വി​ളി​ച്ച് ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ന്‍റെ ബോ​ണ​സ് പോ​യി​ന്‍റ് വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഒ​ടി​പി മ​ന​സി​ലാ​ക്കി​യാ​ണ് 32,577 രൂ​പ ര​ണ്ട് പ്രാ​വ​ശ്യ​മാ​യി ത​ട്ടി​യെ​ടു​ത്ത​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യി​ച്ച​പ്പോ​ള്‍ ഉ​ട​ൻ അ​ക്കൗ​ണ്ടി​ൽ തി​രി​കെ വ​രു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ച​തി മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ ഉ​ട​നെ കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്യു​ക​യും സൈ​ബ​ർ സെ​ല്ലി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ണം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​തു​ക മു​ഴു​വ​നാ​യും പ​രാ​തി​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​കെ ന​ല്കി.

“എ​നി ഡെ​സ്ക്” പോ​ലു​ള്ള വി​ദൂ​ര​നി​യ​ന്ത്രി​ത ആ​പ്പു​ക​ളാ​ണ് ത​ട്ടി​പ്പു​ക​ൾ​ക്കാ​യി ഇ​ത്ത​ര​ക്കാ​ർ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. അ​വ​സാ​നം ല​ഭി​ക്കു​ന്ന കോ​ഡ് കൈ​വ​ശ​മാ​ക്കു​ന്ന​തി​ലൂ​ടെ നാം ​ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം അ​വ​ർ​ക്കും ല​ഭ്യ​മാ​കും. നാം ​എ​ന്താ​ണോ ചെ​യ്യു​ന്ന​ത് അ​തൊ​ക്കെ​യും അ​വ​ർ​ക്കും നേ​രി​ട്ട് കാ​ണാ​നും നി​യ​ന്ത്രി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. തു​ട​ർ​ന്ന് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ന​മ്മു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ളും പാ​സ്‌​സ് വേ​ര്‍​ഡും മ​റ്റും മ​ന​സി​ലാ​ക്കി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ എ​ന്ന വ്യാ​ജേ​ന കാ​ർ​ഡ് ന​മ്പ​റും ഒ​ടി​പി ന​മ്പ​റും മ​ന​സി​ലാ​ക്കി ത​ട്ടി​പ്പു ന​ട​ത്തു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ൾ പു​തി​യ ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ പൊ​തു ജ​ന​ങ്ങ​ൾ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ലി​ങ്കു​ക​ൾ വ​ഴി വ​രു​ന്ന ആ​പ്പു​ക​ളൊ​ന്നും ത​ന്നെ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​രു​ത്. അ​പ​രി​ചി​ത​ർ അ​യ​ച്ചു ത​രു​ന്ന ക്യൂ​ആ​ര്‍ കോ​ഡു​ക​ൾ ഒ​ന്നും സ്കാ​ൻ ചെ​യ്യാ​നും ശ്ര​മി​ക്ക​രു​ത്. ഫേ​സ് ബു​ക്ക്, ഒ​എ​ല്‍​എ​ക്സ് പോ​ലു​ള്ള സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വ്യാ​ജ​പ​ര​സ്യ​ങ്ങ​ളി​ലും മ​റ്റും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നി​ര​യാ​യ​കു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് എ​ത്ര​യും വേ​ഗം തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ല്ലി​ലെ 9497975998 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.