ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്ന് ആ​ക്ഷേ​പം
Sunday, August 2, 2020 11:38 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സി​എ​ഫ്എ​ല്‍​ടി സെ​ന്‍റ​റു​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ഷ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റാ​നി​ട​യു​ണ്ടെ​ന്ന് ആ​ക്ഷേ​പം. ജി​ല്ല​യി​ല്‍ ഇ​തി​നോ​ട​കം ആ​യൂ​ര്‍​വേ​ദ, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ളി​ല്‍ കു​റ​ച്ചു​പേ​രെ ഈ ​സെ​ന്‍റ​റു​ക​ളി​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ഡി​സ്പെ​ന്‍​സ​റി​ക​ളി​ല്‍ ഒ​രു ഡോ​ക്ട​ര്‍ ത​സ്തി​ക മാ​ത്ര​മേ​യു​ള്ളൂ. കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ വ​കു​പ്പി​ന് ല​ഭ്യ​മാ​ക്കി അ​മൃ​തം അ​ട​ക്കം നി​ല​വി​ല്‍ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഗ​വ. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ആ​യു​ര്‍​വേ​ദ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​സോ​സി​യേ​ഷ​ന്‍ മു​ന്നോ​ട്ടു​വ​ച്ചു.