വ്യാ​ജ​വാ​റ്റ്; പ്ര​തി പി​ടി​യി​ല്‍
Sunday, August 2, 2020 11:41 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വ്യാ​ജ​വാ​റ്റു​ന​ട​ത്തി​യ ആ​ളെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​നെ​ല്ലി​ക്കു​ഴി ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഷൈ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്.​സം​ഭ​വ​ത്തി​ൽ കു​മാ​ര​പു​രം ചെ​ട്ടി​ക്കു​ന്ന് നെ​ല്ലി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്ന് അ​ഞ്ചു ലി​റ്റ​ര്‍ ച​രാ​യ​വും 50 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി. മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ പി. ​ഹ​രി​ലാ​ല്‍, എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത്, വി​ജ​യ​ബാ​ബു, സി​പി​ഒ​മാ​രാ​യ വി​നീ​ത്, പ്ര​താ​പ​ന്‍, നി​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ടി​വി വി​ത​ര​ണം ചെ​യ്തു

വെ​ള്ള​റ​ട: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി അ​ല്‍ ഹി​ന്ദ് ഏ​ജ​ന്‍​സി​സ് ഉ​ട​മ​യും, യു​ഡി​ഫ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​റു​മാ​യ കെ. ​ദ​സ്ത​ഗീ​ര്‍ വി​ദ്യാ​ർ​ഥി​ക്ക്ടി​വി​വാ​ങ്ങി ന​ല്‍​കി. മു​ന്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സി. ​അ​ശോ​ക​കു​മാ​ര്‍, പ​ഞ്ചാ​യ​ത്തു മെ​മ്പ​ര്‍ സ​തീ​ഷ് ബാ​ബു, കോ​ണ്‍​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ, സു​നി​ത, ധ​ര്‍​മ​രാ​ജ്എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.