ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് തീ​ര​ദേ​ശ​ത്തുകാർ മ​ടി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ
Monday, August 3, 2020 11:37 PM IST
വി​ഴി​ഞ്ഞം: ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് എ​ത്താ​ൻ തീ​ര​ദേ​ശ​ത്തെ ആ​ൾ​ക്കാ​ർ മ​ടി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ. രോ​ഗം​പോ​സി​റ്റീ​വാ​യ​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​ണ​മെ​ന്ന​തും, മ​റ്റു​ള്ള​വ​രു​ടെ കു​റ്റ​പ്പെ​ടു​ത്ത​ലി​ന് കാ​ര​ണ​മാ​കു​മെ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.​
സ​മൂ​ഹ വ്യാ​പ​നം ക​ണ്ടെ​ത്തി​യ പു​ല്ലു​വി​ള കൊ​ച്ചു തു​റ​യി​ൽ ഇ​ന്ന​ലെ ആ​കെ ന​ട​ന്ന​ത് 21 ടെ​സ്റ്റു​ക​ൾ മാ​ത്രം. അ​ൻ​പ​ത് പേ​ർ​ക്കാ​യു​ള്ള ലി​സ്റ്റ് ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ എ​ത്തി​യി​ല്ല.​ഇ​തോ​ടെ രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക്കാ​രു​ടെ​യും മ​ത നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.​ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പു​ല്ലു​വി​ള​യി​ൽ മൂ​ന്ന് പേ​ർ​ക്ക് രോ​ഗം പോ​സി​റ്റീ​വാ​യി.​
എ​ന്നാ​ൽ അ​ടി മ​ല​ത്തു​റ​തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളി​ൽ രോ​ഗം​ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് അ​ധി​കൃ​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി.​
അ​ടി​മ​ല​ത്തു​റ​യി​ൽ 58 പ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ര​ട​ക്കം ഏ​ഴ് പേ​ർ​ക്ക് മാ​ത്രം രോ​ഗം​പോ​സി​റ്റീ​വാ​യി.​തി​രു​വ​ല്ലം മേ​ഖ​ല​യി​ൽ 50 പേ​രി​ൽ നാ​ല് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റ​ത്ത് 50 പേ​രി​ൽ 12 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി.​ഇ​തി​ൽ ഒ​രു ആ​ശാ പ്ര​വ​ർ​ത്ത​ക​യ്ക്കും ഉ​ർ​സ്വ​ലൈ​ൻ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ലെ ഒ​രു സി​സ്റ്റ​ർ​ക്കും കൂ​ടി വി​ഴി​ഞ്ഞ​ത്ത് രോ​ഗം ക​ണ്ടെ​ത്തി.
രോ​ഗ ബാ​ധി​ത​രെ​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ​അ​റി​യി​ച്ചു. എ​ന്നാ​ൽ​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ കാ​ഞ്ഞി​രം​കു​ളം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ പു​തി​യ കോ​വി​ഡ് ആ​ശു​പ​ത്രി​ഒ​രു​ക്കി.