കു​ടും​ബാ​രോ​ഗ്യ​ കേ​ന്ദ്രങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 3, 2020 11:37 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​രാ​ജ​ന്‍ എ​ന്‍. ഖോ​ബ്ര​ഗഡെ പ​ങ്കെ​ടു​ത്തു. ആ​നാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡി.​കെ.​മു​ര​ളി എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ശ്ചാ​ദ​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ന്‍ ,വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷീ​ല , ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ക്ബ​ര് ഷാ, ​വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന് ആ​റാം​പ​ള്ളി വി​ജ​യ​രാ​ജ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബാ​ബീ​വി ,മെ​മ്പ​ര്‍​മാ​രാ​യ, മൂ​ഴി സു​നി​ല്‍, ചി​ത്ര​ലേ​ഖ, ശ്രീ​ക​ല, സി​ന്ധു, പാ​ണ​യം നി​സാ​ര്‍, പ്ര​ഭ, പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ്, മി​നി, വേ​ങ്ക​വി​ള സ​ജി, ലേ​ഖ,ബ്ലോ​ക്ക് മെ​മ്പ​ര്‍ മ​ഞ്ചു, രാ​ഷ്ടീ​യ​ക​ക്ഷി​നേ​താ​ക്ക​ളാ​യ ആ​ര്‍.​അ​ജ​യ​കു​മാ​ര്‍, ആ​നാ​ട് ഷ​ജീ​ര്‍, വ​ഞ്ചു​വം ഷ​റ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു.

ഇ​നി മു​ത​ൽ ആ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കും. കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി.​കു​റ്റി​ച്ച​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജു​മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ഷ കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​സു​ധീ​ർ കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജോ​യ് ജോ​ൺ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.

പാ​റ​ശാ​ല : പാ​റ​ശാ​ല മേ​ഖ​ല​യി​ലെ അ​ഞ്ച് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെകു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തി. പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ലെ കൊ​ല്ല​യി​ൽപ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ പൊ​ഴി​യൂ​ർ, കു​ള​ത്തൂ​ർ,കാ​രോ​ട്, ചെ​ങ്ക​ൽ എ​ന്നീ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ​ത്. നേ​ര​ത്തെ പ​ര​ണി​യം പി​എ​ച്ച്സി​സി​യെ​യും കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു .