മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ച്ചു: വി​ഴി​ഞ്ഞ​ത്ത് തി​ക്കും​തി​ര​ക്കും
Tuesday, August 4, 2020 11:24 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് നി​ർ​ത്തി​വ​ച്ചി​രു​ന്ന മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു.​നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള തി​ക്കും​തി​ര​ക്കും നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കും മ​ടി. അ​ധി​വേ​ഗം രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ പോ​ലും അ​വ​ഗ​ണി​ച്ച് ര​ണ്ട് ദി​വ​സം മു​ൻ​പ് മു​ത​ൽ വ​ള്ള​മി​റ​ക്കി​യ​ത്.​നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഇ​ന്ന് മു​ത​ൽ മീ​ൻ​പി​ടി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ അ​റി​യി​പ്പു​ണ്ടെ​ങ്കി​ലും വി​ഴി​ഞ്ഞം പോ​ലു​ള്ള ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഇ​ത് ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രി​ല്ലാ​തെ നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ലെ സു​ര​ക്ഷ പോ​ലും നോ​ക്കാ​ൻ ക​ഴി​യാ​ത്ത അ​ധി​കൃ​ത​ർ​ക്ക് തു​റ​മു​ഖ​ത്തെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. പു​റ​ത്തു നി​ന്നു​ള്ള​വ​രു​ടെ വ​ര​വ് പോ​ലീ​സ് ഇ​ന്ന​ലെ നി​യ​ന്ത്രി​ച്ചെ​ങ്കി​ലും മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ കൂ​ട്ടം കൂ​ട​ൽ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പി​ടി​ക്കു​ന്ന മീ​ൻ ലേ​ലം ചെ​യ്യാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ കൊ​ണ്ടു പോ​ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന​യെ​ങ്കി​ലും ഇ​വി​ടെ അ​തും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. സീ​സ​ണി​ൽ തു​റ​മു​ഖ​ത്തെ മീ​ൻ പി​ടി​ത്ത​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ല കോ​ണു​ക​ളി​ൽ നി​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രുന്നെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ന്ന​തു വ​രെ അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല. തു​ട​ക്ക​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കാ​ണ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ ഉ​ന്ന​ലെ 63 പേ​രി​ൽ ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ൾ 27 പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി.
വി​ഴി​ഞ്ഞം, ഹാ​ർ​ബ​ർ, വെ​ങ്ങാ​നൂ​ർ മേ​ഖ​ല​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കാ​യി മാ​ത്രം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഒ​രു യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.