ആൾക്കൂട്ടം ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു
Wednesday, August 5, 2020 11:30 PM IST
ക​ഴ​ക്കൂ​ട്ടം : സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ലി​ലും പെ​രു​മാ​തു​റ,പു​തു​ക്കു​റി​ച്ചി മേ​ഖ​ല​ക​ളി​ൽ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ നൂ​റ് ക​ണ​ക്കി​ന് പേ​ർ ബാ​ങ്കു​ക​ളു​ടെ മു​ൻ​പി​ൽ ത​ടി​ച്ച് കൂ​ടി​യ​ത് പോ​ലീ​സി​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു.
ട്രി​പ്പി​ൽ ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​കു​ന്ന തീ​ര​ദേ​ശ മേ​ഖ​ല​യി​ലാ​ണ് ക്ഷേ​മ പെ​ൻ​ഷ​ൻ തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ ബാ​ങ്ക് ശാ​ഖ​ക​ൾ​ക്കു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.
രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ബാ​ങ്ക് ശാ​ഖ​ക​ൾ​ക്കു മു​ന്നി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ ത​ടി​ച്ച് കൂ​ടു​ക​യാ​യി​രു​ന്നു.​തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സെ​ത്തി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.​
ഒ​ടു​വി​ൽ ടോ​ക്ക​ൺ ന​ൽ​കി ഒ​രു പ​രി​ധി വ​രെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.​
നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ക്കി​യ​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.