സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ കോ​വി​ഡ് നി​യ​മ​ലം​ഘ​ന​മെ​ന്ന് പ​രാ​തി
Thursday, August 6, 2020 11:47 PM IST
പാ​റ​ശാ​ല: ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​യി​ൽ നി​ന്നും സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് സ്വീ​ക​ര​ണം ന​ൽ​കി​യ​താ​യി പ​രാ​തി.​ചെ​ങ്ക​ൽ കാ​രി​യോ​ടി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​രു​പ​തോ​ളം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത്.
ഇ​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ക്കു​ന്ന​തി​ലേ​ക്കാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, ആ​ൻ​സ​ല​ൻ എം​എ​ൽ​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.
നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത യോ​ഗം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. 30 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ത്തു​ള്ളൂ​വെ​ന്ന് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം പ​റ​ഞ്ഞു.