മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി: കോ​ൺ​ഗ്ര​സ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Saturday, August 8, 2020 11:20 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു​കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വെ​ഞ്ഞാ​റ​മൂ​ട് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി.
സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം സം​ഘ​ടി​പ്പി​ച്ച സ​ത്യ​ഗ്ര​ഹ സ​മ​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​മ​ണി​യ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ​ത്തി​ൽ മാ​ണി​ക്ക​മം​ഗ​ലം ബാ​ബു, എം. ​എ​സ്. ഷാ​ജി, ഡോ.​സു​ശീ​ല , മോ​ഹ​ന​ൻ നാ​യ​ർ , ബി​നു എ​സ്. നാ​യ​ർ , കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ ,എം. ​അ​നി​ൽ, അ​നീ​ഷ്, നാ​സ​ർ പി​ച്ചി​മം​ഗ​ലം, ബീ​നാ​രാ​ജേ​ന്ദ്ര​ൻ , ബി​ന്ദു അ​രു​ൺ കു​മാ​ർ ,എം. ​എ​സ്. ബി​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.