പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​വു​മാ​യി സി​റ്റി​പോ​ലീ​സ്
Saturday, August 8, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ക​ട​ക​ൾ​ക്ക് മു​ന്നി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​വാ​ൻ പാ​ടി​ല്ല. കു​റ​ഞ്ഞ​ത് ആ​റ് അ​ടി അ​ക​ലം പാ​ലി​ക്ക​ണം. മൂ​ക്കും വാ​യും പൂ​ർ​ണ മാ​യും മ​റ​യ്ക്കു​ന്ന രീ​തി​യി​ൽ മാ​സ്ക്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.​ക​ട​ക്കാ​ര​ൻ മാ​സ്ക് ധ​രി​ച്ചി​ട്ടി​ല്ലാ​യെ​ങ്കി​ൽ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ആ ​ക​ട​യി​ൽ​യി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ട​ക​ൾ, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക​യോ നി​യ​ന്ത്രി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന​തോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ 112ൽ ​ബ​ന്ധ​പ്പെ​ടു​ക. നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​ട​ക​ൾ​ക്കും, പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ കേ​ര​ളാ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.