നെ​ടു​മ​ങ്ങാ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്
Sunday, August 9, 2020 11:56 PM IST
നെ​ടു​മ​ങ്ങാ​ട്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച​താ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യും , മാ​ർ​ക്ക​റ്റ് രാ​വി​ലെ ആ​റു മു​ത​ൽ 12 വ​രെ​യും പ്ര​വ​ർ​ത്തി​ക്കാം. ത​ട്ടു​ക​ട​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ പ്ര​വ​ർ​ത്തി​ൻ അ​നു​വാ​ദ​മു​ള്ളു.
ഉ​ണ​ക്ക​മീ​ൻ വി​ൽ​പ്പ​ന ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. നി​രോ​ധ​നം ലം​ഘി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു .