ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാം: മേ​യ​ർ കെ.​ശ്രീ​കു​മാ​ർ
Sunday, August 9, 2020 11:58 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ട് കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​മെ​ന്നും. എ​ന്തും നേ​രി​ടു​വാ​നു​ള്ള ക​ഴി​വ് ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്കു​ണ്ടെ​ന്നും മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.
പി .​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ ആ​ച​രി​ക്കു​ന്ന ക്വി​റ്റ് കോ​വി​ഡ് കാ​മ്പ​യി​ന്‍റെ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ൻ​പ​ത്തി അ​ഞ്ച് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​കാ​ല​യ​ള​വി​ൽ ക്വി​റ്റ് കോ​വി​ഡ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷം മാ​സ്ക്കും ഒ​രു ല​ക്ഷം ദ​ന്ത​ൽ കി​റ്റും കൈ​മാ​റി​യ പി.​എ​ൻ. ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ഭ​ര​ണ സ​മി​തി അം​ഗം പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​ബാ​ല​ഗോ​പാ​ൽ,വാ​യ​നാ​മി​ഷ​ൻ സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ.​ബി​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.