ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ന്ത്രി​മാ​രു​ടെ അ​ഭി​ന​ന്ദ​നം
Tuesday, August 11, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: പു​ല്ലു​വി​ള ശാ​ന്തി​ഭ​വ​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ കോ​വി​ഡ് മു​ക്ത​രാ​ക്കി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കെ.​കെ ശൈ​ല​ജ​യും അ​ഭി​ന​ന്ദി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ​യും ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ച​ര​ണം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. കോ​വി​ഡ് മു​ക്ത​രാ​യ ശാ​ന്തി ഭ​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും മ​ന്ത്രി​മാ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 27 അ​ന്തേ​വാ​സി​ക​ളി​ൽ 25 പേ​ർ പൂ​ർ​ണ​മാ​യും രോ​ഗ​മു​ക്തി നേ​ടി. ര​ണ്ടു പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രോ​ടൊ​പ്പം ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കെ​യ​ർ​ടേ​ക്ക​ർ​മാ​രും രോ​ഗ​മു​ക്തി നേ​ടി.​രോ​ഗ​മു​ക്തി നേ​ടി​യ​വ​രി​ൽ 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു​പേ​ർ ഉ​ണ്ട്.
ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ര​വ പ​രി​ശോ​ധ​ന ക്യാ​മ്പ് ശാ​ന്തി ഭ​വ​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ സം​ഘി​പ്പി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഇ​വ​രെ ജൂ​ലൈ ഒ​ന്നി​നാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ർ​ഡി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ക​രു​ത​ൽ ന​ൽ​കു​ന്ന​തി​നാ​യി പ​രി​ര​ക്ഷ എ​ന്ന പേ​രി​ൽ(​റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​ൻ) ബോ​ധ​വ​ത്ക​ര​ണം ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​എ​സ്.​ഷി​നു അ​റി​യി​ച്ചു,