ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം; യോ​ഗം ചേ​ർ​ന്നു
Tuesday, August 11, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ മു​ത​ൽ ശം​ഖു​മു​ഖം വ​രെ​യു​ള്ള ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു.
​തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്തി​ട​ത്ത് അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ണി അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നും ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​ത്. എ​ഡി​എം വി.​ആ​ർ വി​നോ​ദ്,ആ​ർ​ഡി​ഒ ജോ​ൺ സാ​മു​വ​ൽ, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നു എ​സ്. നാ​യ​ർ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.