പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മം; ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വിയി​ൽ
Wednesday, August 12, 2020 11:30 PM IST
നേ​മം: ​പ്രാ​വ​ച്ച​മ്പ​ലം അ​രി​ക്ക​ട മു​ക്കി​ന് സ​മീ​പ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ തൊ​ഴി​ലാ​ളി​ളു​ടെ ഷ​ർ​ട്ടും പാ​ന്‍റ്സും പ​രി​ശോ​ധി​ച്ച് പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ കു​ടു​ങ്ങി.
ഒ​രു യു​വാ​വ് എ​ത്തി മ​തി​ൽ ചാ​ടി ക​ട​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.​സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച​യാ​യി.​ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. പ​രാ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നേ​മം പോ​ലി​സ്.

ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു

ആ​റ്റി​ങ്ങ​ൽ:​ കെ​എ​സ്ടി​എ​യു​ടെ ടെ​ലി​വി​ഷ​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ന​വ​ഞ്ചേ​രി ഹൈ​സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക്ക് ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ്കു​മാ​ർ ടെ​ലി​വി​ഷ​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​സ് . ഷാ​ജ​ഹാ​ൻ, ഹെ​ഡ്മി​സ്ട്ര​സ് അ​നി​ലാ​റാ​ണി, അ​നി​ൽ​കു​മാ​ർ, ചി​ത്ര​കു​മാ​ർ, അ​ജി​ത്, ഡ​സീ​ല സു​ൽ​ത്താ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.