അ​ന​ധി​കൃ​ത ഓ​ട്ടോ​സ്റ്റാ​ൻ​ഡും ഷെ​ഡും നീ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, August 12, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം : ശാ​സ്ത​മം​ഗ​ലം - മ​രു​തം​കു​ഴി റോ​ഡി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​ന് മു​ൻ​വ​ശ​മു​ള്ള ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡും അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഷെ​ഡും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
പ​രാ​തി വാ​സ്ത​വ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​യാ​ത്ത​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. എ​സ്. ല​ക്ഷ്മി​പ്രീ​യ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ​യും പോ​ലീ​സും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.
ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​യു​ക്ത​പ​രി​ശോ​ധ​ന​യി​ൽ ഓ​ട്ടോ​സ്റ്റാ​ന്‍​ഡും ഷെ​ഡും അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി കൂ​ടി​യാ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ജി​ല്ലാ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ജി​ല്ലാ​ക​ള​ക്ട​റും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.