നി​യ​ന്ത്ര​ണംവി​ട്ട മിനി ലോ​റി വീടും വൈദ്യുതിപോസ്റ്റും തകർത്തു
Wednesday, September 16, 2020 11:05 PM IST
വെ​ള്ള​റ​ട: നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി മ​റി​ഞ്ഞ​ത് ഭീ​തി​പ​ര​ത്തി. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പ്പെ​ട​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. വെ​ള്ള​റ​ട കാ​ന​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്ന സം​ഭ​വം. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും പാ​റ പൊ​ടി​യു​മാ​യി വ​ന്ന ലോ​റി കാ​ന​ക്കോ​ട് ജം​ഗ്ഷ​നു സ​മീ​പ​ത്തു നി​ന്നും ഇ​ട​റോ​ഡി​ലേ​യ്ക്ക് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് സ​മീ​പ​ത്തെ ര​ജേ​ന്ദ്ര​ന്‍റെ വീ​ടി​ന്‍റെ മ​തി​ലും വീ​ടി​ന്‍റെ ഒ​രു വ​ശ​വും ത​ക​ര്‍​ത്ത​ശേ​ഷം 11 കെ​വി വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ര്‍​ത്ത് മ​റി​യു​ക​യാ​യി​രു​ന്നു.
വൈ​ദ്യു​ത ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണ പ​രി​സ​ര പ്ര​ദേ​ശ​ത്തേ​ക്ക് മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു വ​രാ​തി​രി​ക്കു​വാ​ൻ നാ​ട്ടു​കാ​ർ ജാ​ഗ്ര​ത​പാ​ലി​ച്ച​തി​നാ​ൽ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി ഓ​ഫീ​സി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​ര്‍ എ​ത്തി ലൈ​ൻ ഓ​ഫാ​ക്കി. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കു​ക​ളി​ല്ല.