ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കായി തെ​ര​ച്ചി​ൽ തു​ട​രു​ന്നു ; ക​ണ്ടു​കി​ട്ടി​യ ര​ണ്ടു പേ​രി​ൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
Saturday, September 19, 2020 11:24 PM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ കാ​ണാ​താ​യ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ക​ണ്ടു​കി​ട്ടി​യ ര​ണ്ടു പേ​രി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ട​ലി​ൽ നി​ന്ന് മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ക്കാ​ൻ പോ​യ തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു ഗ്രേ​ഡ് എ​സ്ഐ​യും ഒ​രു പോ​ലീ​സു​കാ​ര​നും നാ​ല് കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രും ക്വാ​റ‌​ന്‍റൈ​നി​ലാ​യി.

മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നും മോ​ർ​ച്ച​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​മാ​യി എ​ത്തി​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളി​ൽ ചി​ല​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ ജോ​ൺ​സ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. തു​ട​ർ​ന്ന് പു​ല്ലു​വി​ള സെ​ന്‍റ് ജേ​ക്ക​ബ് ഫൊ​റോ​നാ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ഫൊ​റോ​ന ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ ത​ന്നെ സം​സ്ക​രി​ച്ചു. ഇ​നി​യും ക​ണ്ടു​കി​ട്ടാ​നു​ള്ള പു​ല്ലു​വി​ള ഇ​ര​യി​മ്മ​ൻ തു​റ​യി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ സ​ന്തോ​ഷ്, ജോ​ർ​ജി​ന്‍റെ മ​ക​ൻ സാ​ബു എ​ന്നി​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മ​റൈ​ൻ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റും തീ​ര​ദേ​ശ പോ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ട​ൽ​ക്ഷോ​ഭ​വും തി​ര​യ​ടി​യും ക​ട​ലൊ​ഴു​ക്കും ശ​ക്ത​മാ​യ​തി​നാ​ൽ ബോ​ഡി ഒ​ഴു​കി​പ്പോ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ക​ന്യാ​കു​മാ​രി ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലും കൊ​ല്ലം വ​രെ​യും പ​രി​ശോ​ധ​ന ന​ട​ന്നു.​പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം നി​ർ​ത്തി​വ​ച്ച അ​ന്വേ​ഷ​ണം ഇ​ന്നും തു​ട​രും.