മീ​ൻ​മൂ​ട് പ​ഴ​യ​പാ​ലം ഇ​നി ഓ​ർ​മ്മ
Saturday, September 19, 2020 11:25 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 77 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മീ​ൻ​മൂ​ട് പാ​ലം പൊ​ളി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ക്ക് ബ്രേ​ക്ക​ർ യ​ന്ത്രം കൊ​ണ്ട് പാ​ലം പൊ​ളി​ച്ച​ത്.1943​ൽ പി​ഡ​ബ്ലി​യു ഡി ​ചീ​ഫ് എ​ൻ​ജി​നി​യ​ർ ചാ​ക്കോ​യാ​ണ് പാ​ലം നാ​ടി​നാ​യി തു​റ​ന്ന് കൊ​ടു​ത്ത​തെ​ന്ന് ശി​ലാ​ഫ​ല​ക​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഡി.​കെ.​മു​ര​ളി എം​എ​ൽ​എ. പു​തി​യ പാ​ല​ത്തി​നാ​യി 5.70 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.11 മീ​റ്റ​ർ വീ​തി​യി​ലും 16 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് പു​തി​യ പാ​ലം പ​ണി​യു​ന്ന​ത്.​ പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യും പ​ണി​യും.​നാ​ട്ടു​കാ​ർ​ക്ക് മ​റു​ക​ര ക​യ​റു​ന്ന​തി​ന് തോ​ടി​ന് കു​റു​കേ താ​ത്കാ​ലി​ക ന​ട​പ്പാ​ലം പ​ണി​തു. പ​ത്തു മാ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പാ​ലം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ജീ​വ് പ​റ​ഞ്ഞു.