ലൈ​റ്റ് ഹൗ​സ് ദി​നാ​ഘോ​ഷം ന​ട​ത്തി
Monday, September 21, 2020 11:07 PM IST
കോ​വ​ളം: കോ​വ​ള​ത്ത് ലൈ​റ്റ് ഹൗ​സ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ് ലൈ​റ്റ് കീ​പ്പ​ർ വി​നോ​ദ് പ​താ​ക ഉ​യ​ർ​ത്തി. സ​ന്ദ​ർ​ശ​ക​ർ​ക്ക് ലൈ​റ്റ് ഹൗ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വി​ല​ക്കു​ള്ള​തി​നാ​ൽ മ​ധു​ര​വി​ത​ര​ണം ഇ​ക്കു​റി ഇ​ല്ലാ​യി​രു​ന്നു. 1972 മേ​യ് 20നാ​ണ് കോ​വ​ള​ത്തെ ലൈ​റ്റ് ഹൗ​സ് സ്ഥാ​പി​ച്ച​ത്. പു​രാ​ത​ന​കാ​ല​ത്തു​ത​ന്നെ ക​പ്പ​ൽ​യാ​ത്ര​ക്കാ​ർ​ക്ക് തീ​ര​മ​റി​യാ​ൻ വി​ഴീ​ഞ്ഞം തു​റ​മു​ഖ​ത്ത് വി​ള​ക്കു​മ​രം ഉ​ണ്ടാ​യി​രു​ന്ന​താ​യി ച​രി​ത്ര​രേ​ഖ​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.
പ​തി​ന​ഞ്ച് സെ​ക്ക​ൻ​ഡി​ലൊ​രി​ക്ക​ലാ​ണ് കോ​വ​ളം ലൈ​റ്റ് ഹൗ​സി​ൽ​നി​ന്നു​ള്ള പ്ര​കാ​ശ​ധാ​ര ദൃ​ശ്യ​മാ​കു​ന്ന​ത്. മെ​റ്റ​ൽ അ​ലൈ​ഡ് ലൈ​റ്റിം​ഗ് സം​വി​ധാ​ന​വും ഒ​പ്റ്റി​ക്ക​ൽ ലെ​ന​സും ഉ​പ​യോ​ഗി​ച്ചാ​ണ് ലൈ​റ്റ് ഫ്ളാ​ഷ്. ക​പ്പ​ലു​ക​ളി​ലെ റ​ഡാ​ർ സം​വി​ധാ​ന​വും ലൈ​റ്റ് ഹൗ​സും ത​മ്മി​ൽ പ​ര​സ്പ​ര​ബ​ന്ധ സം​വി​ധാ​ന​വും കോ​വ​ളം ലൈ​റ്റ് ഹൗ​സി​ലു​ണ്ട്. 1927 സെ​പ്തം​ബ​ർ 21ന് ​ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ലൈ​റ്റ് ഹൗ​സ് നി​യ​മം പാ​സാ​ക്കി​യ​തി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​നാ​ണ് ലൈ​റ്റ് ഹൗ​സ് ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര മ​റൈ​ൻ ട്രാ​ക്ക​റി​ന്‍റെ മ​റൈ​ൻ​ട്രാ​ഫി​ക് ബ്ലോ​ഗി​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ മ​റൈ​ൻഗാ​ല​റി ചി​ത്ര​ങ്ങ​ളി​ൽ ലോ​ക​ത്തെ അ​ഞ്ചു മി​ക​ച്ച ലൈ​റ്റ് ഹൗ​സു​ക​ളി​ൽ വി​ഴി​ഞ്ഞം ലൈ​റ്റ് ഹൗ​സും ഇ​ടം​പി​ടി​ച്ചി​രു​ന്നു. ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ നേ​വി​യേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്അ​നൂ​പ്,ക​രു​ണ​ൻ എ​ന്നി​വ​ർ​പ​ങ്കെ​ടു​ത്തു .