ബി​നു​കു​മാ​റി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
Wednesday, September 23, 2020 11:32 PM IST
പാ​ലോ​ട്: വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ വീ​ണ് മ​രി​ച്ച വി​തു​ര ഗ​വ.​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ന​ന്ദി​യോ​ട് ഓ​ട്ടു​പാ​ലം അ​ത്തം ഹൗ​സി​ൽ ബി​നു​കു​മാ​റി​ന്‍റെ മ​ര​ണ​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം നൂ​റു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല.​നി​ര​വ​ധി​പോ​രെ സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും സം​ശ​യി​ക്ക​ത്ത​താ​യ ഒ​രു സാ​ഹ​ച​ര്യ​വും ക​ണ്ടെ​ത്താ​ൽ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ല. ബി​നു​കു​മാ​റി​നെ മ​രി​ച്ച ദി​വ​സം രാ​ത്രി 9.25 വ​രെ ന​ന്ദി​യോ​ടു​ള്ള സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടാ​യി​രു​ന്നു .

9.30 ന് ​സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്കി​ൽ പ​യ​റ്റ​ടി ബ​ലി ക​ട​വി​ന് സ​മീ​പ​ത്തെ​ത്തി.​ഈ സ്ഥ​ല​ത്തു നി​ന്നും ബി​നു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള ദൂ​രം ഏ​ക​ദേ​ശം 300 മീ​റ്റ​ർ മാ​ത്ര​മാ​ണ്. ഈ 300 ​മീ​റ്റ​റി​നു​ള്ളി​ൽ എ​ന്തു സം​ഭ​വി​ച്ചെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് പോ​ലീ​സി​നെ കു​ഴ​ക്കു​ന്ന​ത്. ബി​നു​വി​ന്‍റെ ഫോ​ൺ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​എ​ന്നാ​ൽ മ​റ്റൊ​രു ഫോ​ൺ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യ ഒ​ന്നും ഇ​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ ഉ​ള്ള​ത്.

ഫോ​റ​സി​ക് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ വെ​ള്ള​ത്തി​ലേ​ക്കു​ള്ള വീ​ഴ്ച​യി​ൽ ത​ല​യി​ൽ ഇ​ത്ര​യും മാ​ര​ക​മാ​യ മു​റി​വു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല​ന്നാ​ണ് പ​റ​യു​ന്ന​ത്.​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തോ​ട്ടി​ൽ എ​ഴ് അ​ടി​യോ​ളം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. നീ​രൊ​ഴു​ക്കും ശ​ക്ത​മാ​യി​രു​ന്നു.

ബി​നു വീ​ണു എ​ന്ന് ക​രു​തു​ന്ന സ്ഥ​ലം ഏ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​തോ​ടി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​റി പേ​ര​ക്കു​ഴി ഭാ​ഗ​ത്തു​ള്ള വ​യ​ലി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം പി​റ്റേ ദി​വ​സം രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.​

ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് പു​രോ​ഗ​തി ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. ബി​നു ഉ​ൾ​പ്പെ​ട്ട അ​ധ്യാ​പ​ക സം​ഘ​ട​ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.